ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകന് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍
കൊച്ചി : ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ കൊച്ചിയില്‍ അറസ്റ്റിൽ. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇവരുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്. ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തമാശ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. ഛായാഗ്രഹകന് സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് എക്സൈസ് സംഘം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. കഞ്ചാവ് എത്തുന്ന ഉറവിടം തേടിയാണ് എക്സൈസ് അന്വേഷണം നടത്തുക. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഇരുവരും എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി എക്സൈസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് എക്സൈസ് വ്യക്തമാക്കി. കഞ്ചാവ് എത്തുന്ന ഉറവിടം തേടിയാണ് എക്സൈസ് അന്വേഷണം നടത്തുക.