കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; ഇന്നലെ രാത്രി പത്തിനായിരുന്നു ആക്രമണം
കൊല്ലം : കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. നവാസിന്റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ അക്രമി സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാന്‍ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രി പത്തിനായിരുന്നു ആക്രമണം.