കോട്ടയത്ത് കെ എസ് ആർ ടി സി ബസിൻ്റെ ചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കോട്ടയം : കോട്ടയം എസ് എച്ച് മൗണ്ടിൽ കെ എസ് ആർ ടി സി ബസിൻ്റെ ചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചൂട്ടുവേലി സ്വദേശി ബീബിഷാണ് മരിച്ചത്. 40 വയസായിരുന്നു. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകീട്ട് എട്ടുമണിയോടെയായിരുന്നു അപകടം നടന്നത്. മൈസൂരിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പിൻ ചക്രങ്ങൾക്ക് അടിയിലേക്ക് വീണ ബിബീഷ് തത്ക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു.ഗാന്ധിനഗർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.