കോട്ടയം തലയോലപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്
കോട്ടയം : കോട്ടയം തലയോലപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആവേ മരിയ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ബസ് തലകീഴായി മറിഞ്ഞു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിലാണ് അപകടം നടന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണം. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.