കോട്ടയം ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ 5 പേർ അറസ്റ്റിലായി
കോട്ടയം : തെങ്ങണയിൽ ബാറിനു മുന്നിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ 5 പേർ അറസ്റ്റിലായി. തൃക്കൊടിത്താനം സ്വദേശികളായ സാജു ജോജോ, ടോംസൺ, കെവിൻ, ബിബിൻ, ഷിബിൻ എന്നിവരാണ് പിടിയിലായത്. ഇതിൽ ഒന്നാം പ്രതി സാജു ജോജോ കാപ്പാ കേസിൽ അടുത്തിടെ പുറത്തിറങ്ങിയ ആളാണ്. തൃക്കൊടിത്താനം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സിയാദ് ഷാജി, അമീൻ എന്നി പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ യാത്രക്കാരെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച കേസിൽ ഇരുവരെയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.