വൈശാഖോത്സവം മണിത്തറയിൽ ശ്രീകോവിൽ നിർമാണം തുടങ്ങി
കൊട്ടിയൂർ :അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ മണിത്ത റയിൽ താത്കാലിക ശ്രീകോ വിൽ നിർമാണം ആരംഭിച്ചു. ബ്രാഹ്മണ സ്ഥാനികരുടെ നേ തൃത്വത്തിലാണ് ശ്രീകോവിൽ നിർമാണം. മുളകളാണ് തൂ ണിനായി ഉപയോഗിക്കുന്നത്. ഞെട്ടിപ്പനയോല ഉപയോഗി ച്ചാണ് ശ്രീകോവിൽ മേയുക. തൂണിനായുള്ള മുളകൾ മണി ത്തറയിൽ നാട്ടിയിട്ടുണ്ട്. തിരു വോണം ആരാധനയ്ക്ക് മുമ്പ് ശ്രീ കോവിൽ നിർമാണം പൂർത്തി യാക്കും. ജൂൺ അഞ്ചിനാണ് തിരുവോണം ആരാധന നട ക്കുക. വൈശാഖോത്സവത്തി ലെ നിത്യപൂജകൾ തുടരുന്നു.കൊട്ടിയൂർ പെരുമാളെ തൊഴാൻ വൻ ഭക്തജനത്തിര ക്കാണ് അവധിദിനമായ ഞായറാഴ്ച അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. സ്ത്രീകളും കു ട്ടികളുമടക്കം ആയിരങ്ങളാണ് അക്കരെ സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ തന്നെ തിരുവഞ്ചിറ ഭക്തരാൽ നിറഞ്ഞു. കർണാടകത്തിൽനി ന്നുള്ള ഭക്തരാണ് ദർശനം നട ത്തിയവരിൽ ഏറെയും. ദർശ നത്തിനുള്ള കിഴക്കേ നടയി ലെയും പടിഞ്ഞാറെ നടയി ലെയും ക്യൂവിൽ വലിയ തിര ക്കായിരുന്നു. കനത്ത വെയി ലിനെ പോലും അവഗണിച്ചാ ണ് ഭക്തർ ദർശനംനടത്തിയത്.