കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി സംശയം
കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള് സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ് കാണാതായത്. ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. കനത്ത മഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.