കോഴിക്കോട് മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു; സംഭവത്തിൽ ആർക്കും പരിക്കില്ല
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ഡെന്റൽ കോളജിനോട് ചേർന്ന സംരക്ഷണ ഭിത്തിയാണ് തിങ്കളാഴ്ച രാത്രി തകർന്ന് വീണത്. കല്ലുകൾ പതിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാലപ്പഴക്കമുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലാ ണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല.