കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി അരിക്കുളത്ത് കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി അരിക്കുളത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. അരിക്കുളം നടുവിലടത്ത് മീത്തൽ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറാണിത്. കാനത്ത് മീത്തൽ ബിജുവിന്റെ വീടിനോട് ചേർന്ന കിണർ ഉഗ്ര ശബ്ദത്തോടെ ഇടിഞ്ഞു താഴുകയായിരുന്നു. രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ വീട് അപകട ഭീഷണിയിലാണ്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.