കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവ് മരിച്ചു
കോഴിക്കോട് : കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവ് മരിച്ചു.കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്.കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ്.മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു.സ്കൂബ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു. ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ്, മറ്റൊരു ഡി വൈ എഫ് ഐ പ്രവർത്തകരായ അനന്തു എന്നിവരാണ് മരിച്ചത്.വളവനാട് പ്രീതികുളങ്ങരയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ കലിങ്കിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.കാറിൽ 4 പേർ ഉണ്ടായിരുന്നു പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.