കോഴിക്കോട് ആശുപത്രി ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട് : കോഴിക്കോട് ആശുപത്രി ക്യാന്റീനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലാണ് സംഭവം. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഹോസ്പിറ്റലിലെ കാന്റീനിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെ ആണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് വിനു ആശുപത്രിയിൽ എത്തിയത് . ഇതിനിടെ ക്യാന്റീനിൽ എത്തുകയും അവിടെ നിന്ന് ഷോക്കേൽക്കുകയുമായി രുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.