മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ പി ശ്രീനിവാസൻ അന്തരിച്ചു
മലപ്പുറം : മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ പി ശ്രീനിവാസൻ (84) അന്തരിച്ചു. മലപ്പുറം സ്വദേശിയാണ്. ഏറെ കാലമായി അങ്ങാടിപ്പുറത്താണ് താമസം. വിദ്യാഭ്യാസരംഗത്തും പൊതുരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലത്തെ വിദ്യാഭ്യാസ വകുപ്പിലെ ശ്രദ്ധേയ സേവനത്തിനു ശേഷം അദ്ദേഹം ഇടുക്കിയിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ ആയി വിരമിച്ചു. ഭാര്യ: രുഗ്മിണി ദേവി. മക്കൾ: അഡ്വ. ശ്രീജിത്ത്, ശ്രീനാഥ് (ഒ എൻ ജി സി), മരുമക്കൾ: അഡ്വ. സുധ മോഹൻ , ഡോ. ഐശ്വര്യ.