തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസ്; പ്രതികള്‍ക്ക് ജാമ്യമില്ല
തിരുവമ്പാടി : തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതുസേവകര്‍ക്ക് അവസരമുണ്ടാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇടയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന് പറഞ്ഞു.