കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി; ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്
തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്. 30 കോടി സർക്കാരും 44.52 കോടി കെഎസ്ആർടിസിയുടെ വരുമാനവും ചേർത്താണ് ശമ്പളം നൽകുന്നത്. ഇന്ന് ഉച്ചയോടെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.