കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരന് വന്‍ ലീഡിലേക്ക് കുതിക്കുന്നു
കണ്ണൂര്‍ : കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരന് വന്‍ ലീഡിലേക്ക് കുതിക്കുന്നു. സുധാകരന് വെല്ലുവിളിയുയര്‍ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്ന തരത്തിലാണ് ഫലം പറയുന്നത്. 40,000-ല്‍പ്പരം വോട്ടുകളുടെ ലീഡാണ് നിലവില്‍ കെ സുധാകരനുള്ളത്. എം വി ജയരാജന് ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്ചവെക്കാനായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരന് മുന്നോട്ട് കുതിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ലീഡെടുത്തതൊഴിച്ചാല്‍ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരന് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് സുധാകരന് കുതിച്ചത്. ഇടതുകോട്ടയായ ധര്‍മടത്തെ ഈ ലീഡ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ്. ഇടതുകോട്ടകളിലടക്കം മുന്നേറ്റം നടത്തിയ കെ സുധാകരന് ജയത്തിലേക്ക് നീങ്ങുകയാണ്. ജില്ലാ സെക്രട്ടറിയെ കളത്തിലിറക്കി മണ്ഡലം തിരിച്ചിപിടിക്കാനൊരുങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഈ ലീഡ്.