കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ : കൂത്ത്പറമ്പിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ആയിത്തറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. കൂത്ത്പറമ്പ് മട്ടന്നൂർ റൂട്ടിൽ കണ്ടംകുന്ന് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിൽ നിന്നും മടങ്ങുകയായിരുന്ന മനോഹരൻ്റെ സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 8.11ഓടെയായിരുന്നു അപകടം