കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു; ആർക്കും പരിക്കില്ല
by
ZealTv
October 6, 2024
കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.