
കുവൈറ്റില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ താമസ നിയമ ലംഘകര്‍ പിടിയില്‍
കുവൈറ്റില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ നിരവധി താമസ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് രാജ്യത്ത് നിന്ന് നാട് കടത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം അറിയിച്ചു. രാജ്യത്തെ താമസ നിയമ ലംഘകര്‍ക്ക്, അവരുടെ താമസം നിയമ വിധേയമാക്കുന്നതിനോ, നിയമ നടപടികള്‍ കൂടാതെ രാജ്യം വിടുന്നതിനും അധികൃതര്‍ മൂന്നു മാസക്കാലം നീണ്ട പൊതുമാപ്പ് അനുവദിച്ചിരുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താമസ നിയമം ലംഘകരെ അറസ്റ്റ് ചെയ്യുന്നതിന് രാജ്യത്തുടനീളം ആരംഭിച്ച സുരക്ഷാ ക്യാമ്പയിനുകള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.