പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ നിര്യതനായി
പയ്യന്നൂർ : പയ്യന്നൂർ കോളേജ് ഭരണ സമിതി പ്രസിഡണ്ടും കണ്ണൂർ ഡിസിസി ട്രഷറുമായ കെ.വി.രാമചന്ദ്രൻ (74) നിര്യതനായി. മാടായി ഗവ.ബോയ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. പയ്യന്നൂർ കോളജ് ഭരണസമിതി പ്രസിഡന്റ് ആയിരുന്നു. മാടായി സർവീസ് ബാങ്ക് പ്രസിഡന്റ്, കല്യാശേരി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചു. ഭൗതീകശരീരം 12:30 ന് കണ്ണൂർ ഡിസിസി ഓഫീസിലും, രണ്ട് മണിക്ക് പഴയങ്ങാടി ടൗണിലും, 2.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിലും, അഞ്ച് മണിക്ക് വെങ്ങര ഗാന്ധി മന്ദിരത്തിലും പൊതു ദർശനത്തിന് വെക്കും തുടർന്ന് സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് വെങ്ങര സമുദായ ശമ്ശാനത്തിൽ നടക്കും.