ലേബർ ലൈസൻസ് ക്യാമ്പ് നടത്തി
തളിപ്പറമ്പ്:തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ലേബർ ഡിപ്പാർട്ട്മെന്റിന്റെയും അക്ഷയ സെന്ററിന്റെയും സഹകരണത്തോടെ ലേബർ ലൈസൻസ് ക്യാമ്പ് നടത്തി. തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ എസ് റിയാസിന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ റീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലേബർ ഡിപ്പാർട്ട്മെന്റുമായി വന്ന പുതിയ നിയമങ്ങൾ മെമ്പർമാരുടെ സംശയങ്ങൾക്ക് മറുപടി ലേബർ ഡിപ്പാർട്ട്മെന്റുമായി അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ കുറിച്ചുള്ള ബോധവൽക്കരണവും നടത്തി.തളിപ്പറമ്പ് സീലാന്റ് കോംപ്ലക്സിലെ അക്ഷയ സെന്ററിൽ ക്യാമ്പ് നടന്നത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട്മാരായ കെ. അയ്യൂബ്, അൽഫ മുസ്തഫ, സിപി ഷൗക്കത്തലി, സെക്രട്ടറി കെ.കെ. നാസർ യൂത്ത് വിങ് പ്രസിഡണ്ട് ബി. ഷിഹാബ്, സിന്ധു (അക്ഷയ സെന്റർ) തുടങ്ങിയവർ സംസാരിച്ചു തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി താജുദ്ദീൻ സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു