ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാന വീണ്ടും ഷെഡുകൾ തകർത്തു; മൂന്ന് പേർക്ക് പരിക്കേറ്റു
by
ZealTv
June 5, 2025
ഇരിട്ടി : ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാന വീണ്ടും ഷെഡുകൾ തകർത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. 9-ാം ബ്ലോക്ക് വളയഞ്ചാലിൽ താമസിക്കുന്ന ജിഷ്ണു, അശ്വിനി, ലീന എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ അശ്വിനിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.