അഖിലേന്ത്യ ബാങ്ക് പണിമുടക്ക്; തുടർച്ചയായ നാലു ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
തിരുവനന്തപുരം : ബാങ്ക് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാർച്ച് 24,25 തിയതികളിൽ നടക്കും. ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ കോൺഫിഡറേഷൻ, നാഷണൽ കോൺഫിഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബാങ്ക് പണിമുടക്ക് നടത്തുന്നത്. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം ജോലി രണട്ു ദിവസം അവധി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പണിമുടക്ക് എത്തുന്നത് തുടർച്ചയായ നാലു ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കാന കാരണമാകും.
നിലവിൽ ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിനായി എല്ലാ കേഡറുകളിലേക്കും മികച്ച റിക്രൂട്ട്മെൻ്റ് നടത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബാങ്കിങ് യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്. പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളെ മാത്രമല്ല, പ്രാദേശിക ഗ്രാമീണ ബാങ്കുകളെയും പണിമുടക്ക് ബാധിക്കും. ഉയർന്ന തുകയുടെ പണമിടപാടുകൾ, പണമയയ്ക്കൽ, ചെക്ക് ക്ലിയറൻസ് തുടങ്ങിയ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടും. എന്നാൻ എടിഎം, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും