സിപിഎം ജില്ലാ സമ്മേളനം നാളെ തളിപ്പറമ്പിൽ തുടക്കമാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കണ്ണൂർ : സിപിഎം ജില്ലാ സമ്മേളനം ഫിബ്രവരി 1,2,3 തീയ്യതികളിൽ തളിപ്പറമ്പിൽ നടക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് പതാക, കൊടിമര ജഥകൾ പ്ലാസ ജങ്ഷനിൽ സംഗമിക്കും. തുടർന്ന് ഉണ്ടപ്പറമ്പ് മൈതാനത്തെ സമ്മേളനനഗ രിയിൽ സ്വാഗതസംഘം ചെയർമാൻ ടി.കെ. ഗോവിന്ദൻ പതാക ഉയർത്തും. ശനിയാഴ്ച രാവിലെ 10-ന് പൂക്കോരം സ്മാരക ഹാളിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉണ്ടപ്പറമ്പിലെ കെ കെ എൻ പരിയാരം സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ സി പി എം സംസ്ഥാന സിക്രട്ടട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പി കെ ശ്രീമതി ടീച്ചർ,ഇ പി ജയരാജൻ തുടങ്ങിയനേതാക്കൾ സംബന്ധിക്കും. മൂന്നിന് ന് ഉച്ചതിരിഞ്ഞ് 2-30 ന് തളിപ്പറമ്പിൽ ചുവപ്പ് വളണ്ടിയർമാരുടെ പരേഡ് ഉണ്ടാവും. ഗതാഗതസ്തംഭനം ഒഴിവാക്കാനായി പ്രകടനം ഒഴിവാക്കി പ്രവർത്തകരോട് സമ്മേളന നഗരിയിലെ ത്താനാണ് അറിയിച്ചിരിക്കുന്നത്. പൊതുസമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയിലേക്കുള്ള ദീപ ശിഖകൾ എത്തിക്കും ധീരജ് രക്തസാക്ഷി നഗറിൽ നിന്നും ജോസ് ദാമോദരൻ നഗറിൽ നിന്നും പന്നിയൂർ രക്തസാക്ഷി പി കൃഷ്ണൻ സ്മാരകത്തിൽ നിന്നുമായി സമ്മേളന നഗരിയിൽ എത്തിക്കും. കരിവെള്ളൂർ, കാവും ഭായിയിൽ നിന്നുമുള്ളപതാക ജാഥയും കൊടിമര ജാഥയും ഇതോടൊപ്പം ചേർന്ന് സമ്മേളന നഗരിയിലെത്തിക്കും.