ദുബായ് കെ എം സി സി വനിതാ വിങ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു
ദുബായ് : കെ എം സി സി വനിതാ വിങ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മണ്ഡലങ്ങളിൽ നിന്നുമുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ചു പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അബു ഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് വനിതാ വിങ് സംസ്ഥാന ജനറൽ സെക്രട്ടറി റീന ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡന്റ് അസ്മിന അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ ജന സെക്രട്ടറി റഹ്ദാദ് മൂഴിക്കര മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റിയുടെ വിഷൻ 2025 പ്രവർത്തന പരിപാടികൾ ജില്ലാ ട്രഷറർ ഷക്കീല സഗീർ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ നജ്മ സാജിദ്, ജില്ലാ രക്ഷാധികാരി റഹീമ ഇസ്മായിൽ, ജില്ലാ കെ എം സി സി ഭാരവാഹികളായ ജാഫർ മാടായി, ഷംസീർ അലവിൽ പ്രസംഗിച്ചു. വനിതാ വിങ് ജില്ലാ ജന സെക്രട്ടറി നൗറസ് ബാനു സ്വാഗതവും സഹദ റാഷിദ് നന്ദിയും പറഞ്ഞു. പ്രവർത്തക സംഗമത്തിന്റെ രണ്ടാം സെഷനിൽ ഷാർജ കെ എം സി സി സംസ്ഥാന വനിതാ വിങ് സെക്രട്ടറി ഫറ, ദുബൈ കെ എം സി സി വനിതാ വിങ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫാത്തിമ തസ്ന, ഹഫ്സത്ത് ഹനീഫ, ജോയിന്റ്റ് സെക്രട്ടറി നിജിന എടയോടി എന്നിവരുടെ നേതൃത്വത്തിൽ പുതുതായി നിലവിൽ വന്ന അഞ്ച് മണ്ഡലങ്ങളിലെ ഭാരവാഹികൾക്കായി ടിം ബിൽഡിംഗ് സെഷൻ സംഘടിപ്പിച്ചു. സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും മാർഗരേഖയും നൽകിയ പ്രോഗ്രാം വനിതാ വിങിന്റെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുകയും സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാപദങ്ങൾ നൽകുകയും ചെയ്തു.