തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ടത്തിൽ പോളിങ് ശതമാനം 70.91 ശതമാനം പേരാണ് വോട്ടുചെയ്തത്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അന്തിമ കണക്കുകൾ പ്രകാരം 70.91 ശതമാനം പേരാണ് ഒന്നാംഘട്ടത്തിൽ വോട്ടുചെയ്തത്.2020നെക്കാൾ കുറവാണ് ഇത്തവണത്തെ പോളിങ്. 73.79 ആണ് അന്നത്തെ പോളിങ് ശതമാനം. കോവിഡ് സമയത്തായിരുന്നു 2020ല്‍ വോട്ടെടുപ്പ് നടന്നത്.ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ ഇത്തവണ 70.91 ശതമാനം പോളിങ്ങാണ് ലഭിച്ചത്.
എറണാകുളത്താ ണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംത്തിട്ട ജില്ലയിലും അതേസമയം, ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഏഴ് ജില്ലകളിലും കൂട്ടലും കിഴക്കലുമായി മുന്നണികൾ മുന്നോട്ട് പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മുൻകാല മേധാവിത്വം തുടരാൻ ആകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഭരണവിരുദ്ധ വികാരം അനുകൂലമാകുമെ ന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വോട്ടുവിഹിതം വർദ്ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.