തദ്ദേശ തെരഞ്ഞെടുപ്പ്; എൽഡിഎഫ് വലിയ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
തളിപ്പറമ്പ് : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏറ്റവും വലിയ ഭൂരിപക്ഷവുമായിരിക്കും ഇത്തവണ എൽഡിഎഫിന്. തളിപ്പറമ്പ് നഗരസഭയിലെ ഏഴാംമൈലിൽ പ്രചാരണ കൊട്ടിക്കലാശത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു തവണയായി യുഡിഎഫാ ണ് തളിപ്പറന്പ് നഗരസഭ ഭരിക്കുന്നത്. ഇത്തവണ മാറ്റമുണ്ടാകും. അതിദാരിദ്ര്യം അവസാനിപ്പിക്കാനും പാവങ്ങളെ ചേർത്തുപിടിക്കാനും ഇടതുപക്ഷ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ നാട് അംഗീകരിച്ചതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം നൽകുന്ന സൂചന എൽഡിഎഫ് വലിയ വിജയം നേടുമെന്നുതന്നെയാണെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഭാവികേരള ത്തിന്റെ വികസനത്തിനായുള്ള പ്രവർത്ത നങ്ങളിൽ ജനങ്ങൾ എൽഡിഎഫിന് ഒപ്പമുണ്ടാകും എന്നുറപ്പുണ്ട്. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ നല്ല പോളിങ് ശതമാനം ജനാധിപത്യപ്രക്രിയയിൽ ജനങ്ങൾക്കുള്ള താൽപര്യം പ്രകടമാക്കു ന്നതാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിൽ എൽഡിഎഫ് വിജയം ആവർത്തിക്കും. ജില്ലാ പഞ്ചായത്തുകളിലുൾപ്പെടെ കൂടുതൽ മുന്നേറ്റമുണ്ടാക്കും എന്നാണ് സൂചന. യുഡിഎഫിന് വിശ്വസിച്ച് വോട്ടുചെയ്യാവുന്ന സാഹചര്യമല്ല എന്ന് ജനങ്ങൾക്കറിയാം. അവർ അധികാരത്തിലിരുന്നപ്പോഴെല്ലാം തദ്ദേശസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുക യോ ഇല്ലാതാക്കുകയോ ആയിരുന്നു. അത്യന്തം മലീമസമായ സ്ഥിതിയിലാണ് കോൺഗ്രസ്. സ്ത്രീവിരുദ്ധ നിലപാടുകളെ ഇൗ സമൂഹം അംഗീകരിക്കില്ല. സർക്കാരി ന്റെ വികസന, ക്ഷേമ നടപടികൾ ജനങ്ങളിലുണ്ടാക്കിയ മതിപ്പും തദ്ദേശതെരഞ്ഞെടുപ്പിൽ ദൃശ്യമാകുന്നുണ്ട്. വ്യാഴാഴ്ചത്തെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നുറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.