കോവളത്ത് വാടക വീട്ടിൽനിന്ന് ആറര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്റ്റിൽ
കോവളം : കോവളത്ത് വാടക വീട്ടിൽനിന്ന് ആറര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. ഒരാൾ അറസ്റ്റിൽ. ആഴാകുളം പെരുമരത്ത് വാടകയ്ക്ക് താമസിക്കുന്ന ഷാനു (46) ആണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിന്റെ ഓർഗനൈസ്ഡ് ക്രൈം ഇന്റലിജൻസ് യൂണിറ്റ് കോവളം പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ പിടികൂടിയത്. നോട്ടുകെട്ടുകൾ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായി രുന്നു. കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശിയായ രാംകുമാറിനെ ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തി ലാണ് അന്വേഷക സംഘം കോവളത്ത് എത്തിയത്. ദിവസങ്ങളുടെ നിരീക്ഷണത്തിനുശേഷം വെള്ളി വൈകിട്ടോടെയാണ് പൊലീസ് ഷാനുവിന്റെ താമസസ്ഥലത്ത് പരിശോധന തുടങ്ങിയത്.