എല്‍പിജി ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു; 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 വില കുറച്ചു
ഡല്‍ഹി : വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതുക്കിയ റീട്ടെയില്‍ വില്‍പ്പന വില ഇപ്പോള്‍ 1,762 രൂപയാണ്. ചെന്നൈയില്‍ വില 1921.50 ആയി. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക. ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകള്‍ പതിവായി പുതുക്കാറുണ്ട്. വാണിജ്യ എല്‍പിജി നിരക്കുകളില്‍ പതിവായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, ഗാര്‍ഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാര്‍ഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.