ഇറാനിൽ നിന്ന് വിക്ഷേപിച്ച 132 മിസൈലുകൾ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം
ഇറാനിൽ നിന്ന് വിക്ഷേപിച്ച 132 മിസൈലുകൾ നശിപ്പിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം. 195 ഡ്രോണുകൾ തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇയിൽ ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തി. ഗ്ലൈഡറുകൾക്കും, ആളില്ല വിമാനങ്ങൾക്കും ഒരാഴ്ചത്തേക്കാ ണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 5 മിസൈലുകൾ കടലിൽ വീണു. 14 ഡ്രോണുകൾ കടലിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും പതിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടങ്ങൾ ഉണ്ടായതെന്നും സുരക്ഷയ്ക്ക് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും യുഎഇ അറിയിച്ചു. ഇതിനിടെ ദുബായ് എയർപോർട്ടിന് നേരെ വീണ്ടും ആക്രമണം ഉണ്ടായി. നാല് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അധികൃതർ അറിയിച്ചു. ഇറാനിയൻ ആക്രമണത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ലോഞ്ചിന് കേടുപാടുകൾ സംഭവിച്ചു.