കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കെ പി ഫോർ ജില്ലാ കമ്മിറ്റിയുടെ 2025-27 ഭാരവാഹിക്കളെ തിരഞ്ഞെടുത്തു
കണ്ണൂർ : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കെ പി ഫോർ ജില്ലാ കമ്മിറ്റിയുടെ 2025-27 വർഷത്തെ പ്രസിഡന്റായി രാധാകൃഷ്ണൻ കെയും സെക്രട്ടറിയായി അഭിമന്യു എം വി യും, രാജീവൻ കെ പി ട്രഷറർ. രഞ്ജിത് കെ വൈസ് പ്രസിഡന്റ്, ദിനേശൻ പി. ജോയിന്റ് സെക്രട്ടറി, എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജില്ലാ നിർവാഹക സമിതി അംഗങ്ങളായി ബാബു ടി ,രവീന്ദ്രൻ ഇ പി, വിശ്വംഭരൻ കെ, തോമസ് എം ടി, രാകേഷ് കെ, ടിന്റു എം ടി, എന്നിവരെയും തെരഞ്ഞെടുത്തു.