കണ്ണൂർ ഉളിക്കലിൽ അഡ്വക്കേറ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ : ഉളിക്കലിൽ അഡ്വക്കേറ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉളിക്കൽ ഇരിട്ടി റൂട്ടിൽ നെല്ലിക്കാം പൊയിൽ ജംഗ്ഷന് സമീപം പുളിച്ചമാക്കത്തൊട്ടിയിൽ അഡ്വ. കുര്യൻ ജോസഫി നെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ നികുതി വകുപ്പിൽ ജോലി ചെയ്യുന്ന മകളോടൊപ്പം പൂനയിലാണ്. ഇയാൾ തനിച്ചാണ് താമസമെന്ന് അയൽവാസികൾ പറഞ്ഞു.തെലുങ്കാനയിലായിരുന്ന കുര്യൻ രണ്ടാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കടുത്ത ദുർഗന്ധത്തെ തുടർന്ന് സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളുമാണ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉളിക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരിക്ക യാണ്.