തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്, കോര്‍പറേഷനില്‍ യുഡിഎഫ്
കണ്ണൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളില്‍ 48 ഇടത്ത് എല്‍ ഡി എഫും 21 ഇടത്ത് യു ഡി എഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ എല്‍ഡിഎഫും ഏഴ് സീറ്റില്‍ യുഡിഎഫും ലീഡ് ചെയ്യുകയാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫും വ്യക്തമായ വിജയം നേടി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ എട്ട് സീറ്റ് വീതം യുഡിഎഫും എല്‍ഡിഎഫും നേടി. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. എടക്കാട് ബ്ലോക്കില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ എട്ട് വീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്തി. എട്ട് നഗരസഭകളില്‍ എല്‍ ഡി എഫ് അഞ്ചിടത്തും യുഡിഎഫ് മൂന്നിടത്തും വിജയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലെ 36 ഡിവിഷനുകള്‍ വിജയിച്ച് യു ഡി എഫ് ഭരണം നിലനിര്‍ത്തി. എല്‍ ഡി എഫ് 15 സീറ്റും എന്‍ ഡി എ നാലും മറ്റുള്ളവര്‍ ഒരു സീറ്റും നേടി.