കല്ല്യാശ്ശേരി കണ്ണപുരത്ത് ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : കല്ല്യാശ്ശേരി കണ്ണപുരത്ത് ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. കണ്ണപുരം യോഗശാല സി ആര് സി റോഡിന് സമീപത്തെ ആര് ഡി ഏജന്റ് പി ശൈലജ (63)ആണ് മരിച്ചത്. കെ കണ്ണപുരം യോഗശാലക്ക് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് പഴയങ്ങാടിഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇതേ ഭാഗത്തേക്ക് വരികയായി രുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കല്യാശ്ശേരി കണ്ണപുരം റേഷൻ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ആർ ഡി കളക്ഷൻ ഏജന്റാണ് മരിച്ച പട്ടടത്ത് ശൈലജ. മൃതദേഹം പരിയാരം ഗവ: മെഡിക്കൽ കോളേജ് മേർച്ചറിയി ലേക്ക് മാറ്റി. കെ എസ്സ് ടി പി റോഡിൽ അപകടങ്ങൾ തുടർകഥയാവുകയാണ് കഴിഞ്ഞ ദിവസം കണ്ണപുരത്ത് കാൽ നടയാത്രക്കാരൻ ലോറി ഇടിച്ച് മരിച്ചിരുന്നു