കീച്ചേരി ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അരോളി വീട്ടിൽ ചന്തുക്കുട്ടിനായർ അന്തരിച്ചു
കീച്ചേരി : കീച്ചേരി ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മൊറാഴ പാപ്പിനിശ്ശേരി വീ വേർസ് സൊസൈറ്റി ജീവനക്കാരനുമായിരുന്ന അരോളി വീട്ടിൽ ചന്തുക്കുട്ടിനായർ (86) അന്തരിച്ചു. ഭാര്യ പരേതയായ നമ്പ്രാടത്ത് കാർത്ത്യായനി. മക്കൾ ശോഭന (കൊളച്ചേരി), പുഷ്പ, രഘുനാഥൻ (വരഡൂൽ മുയ്യം), രാജേഷ് കുമാർ, ലേഖ (കൂനം). മരുമക്കൾ പരേതനായ കുഞ്ഞിക്കണ്ണൻ (കൊളച്ചേരി), വിജയൻ (കരിങ്കൽക്കുഴി), ഷീബ (മുയ്യം) ഷൈമ (പടപ്പേങ്ങാട്), വിശ്വനാഥൻ (കൂനം). പൊതുദർശനം രാവിലെ 8 മണി വരെ കൂനത്ത്, പിന്നീട് കീച്ചേരിയിൽ. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് കീച്ചേരി ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.