സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ യശോദ നിര്യാതയായി
കണ്ണൂർ : കാഞ്ഞിരോട് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ യശോദ (71) അന്തരിച്ചു. ഭർത്താവ് ശ്രീധരൻ. മക്കൾ മനീഷ് (CPIM പാറോത്തും ചാൽ ബ്രാഞ്ചംഗം) ദീപേഷ് (CPIM അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം) ബിന്ദു,ദിവ്യ. മരുമക്കൾ പ്രിയ വർഗ്ഗീസ് (അസോസിയേറ്റ് പ്രൊഫസർ കണ്ണൂർ യൂനിവേഴ്സിറ്റി) ശ്രീഷ (CPIM പടുവിലാട്ട് കനാൽ ബ്രാഞ്ചംഗം) അനിഷ ( മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ്) പ്രേമൻ, സത്യൻ. സഹോദരങ്ങൾ ശ്രീധരൻ, നാരായണൻ, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രൻ, പരേതരായ ശാരദ, രാഘവൻ. സംസ്കാരം ഇന്ന് (7-7-25) ഉച്ചക്ക് 2 ന് പയ്യാമ്പലത്ത് വെച്ച് നടക്കും.