കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി
കാസര്‍ഗോഡ് : കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തിലും പാതിവില തട്ടിപ്പ് നടന്നതായി പരാതി. മൈത്രി വായനശാല വഴി സ്കൂട്ടറുകള്‍ക്കും, ലാപ്ടോപുകള്ക്കും പണം അടച്ചവരാണ് അനന്തുകൃഷ്ണന്റെ തട്ടിപ്പിന് ഇരയായത്. വായനശാല വഴി മാത്രം 33 ലക്ഷം രൂപയാണ് അനന്തുകൃഷ്ണന് പലരില്‍ നിന്നുമായി കൈക്കലാക്കിയത്. മൈത്രി വായനശാല വഴി 2024 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പണം നല്കിയവരാണ് തട്ടിപ്പിലകപ്പെട്ടത്. സ്കൂട്ടറുകളും ലാപ്ടോപ്പുകളും പാതി വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനു മുന്നോടിയായി പ്രദേശത്ത് ആദ്യഘട്ട സ്കൂട്ടറുകള് വിതരണം ചെയ്യുകയും ചെയ്തു. ഇതില്‍ വിശ്വസിച്ചാണ് കൂടുതല്‍ പേര് പണം നല്കാന് തയ്യാറായത്. 33 ലക്ഷം രൂപയാണ് സ്കൂട്ടറുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ആയി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് മൈത്രി വായനശാല വഴി പിരിച്ചെടുത്തത്.