കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു
വടകര : കോഴിക്കോട് വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് സംഭവം. നാരായണി വീട്ടിൽ തനിച്ചായിരുന്നു. വീട്ടിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് അഗ്നിരക്ഷാസേനയും പൊലീസും എത്തിയിട്ടുണ്ട്. നാരായണിയുടെ ഭർത്താവ്: കൃഷ്ണൻ, മകൻ: കെ.കെ.മോഹനൻ (വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, സിപിഎം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം)