മലപ്പുറം മൂത്തേടം ചോളമുണ്ടയില്‍ കാട്ടാന കുഴിയില്‍ വീണ് ചരിഞ്ഞു
മലപ്പുറം : മൂത്തേടം ചോളമുണ്ടയില്‍ കാട്ടാന കുഴിയില്‍ വീണ് ചരിഞ്ഞു. ആള്‍പ്പാര്‍പ്പി ല്ലാത്ത വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. കസേര കൊമ്പനെന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയാണ് ചരിഞ്ഞത്. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് പരിധിയിലാണ് സംഭവം. ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ് പുലര്‍ച്ചെ നാല് മണിയോടെ കാട്ടാനയുടെ ജഡം കണ്ടത്. കസേരക്കൊമ്പനെന്നായിരുന്നു നാട്ടുകാര്‍ ഈ ആനയെ വിളിച്ചിരുന്നത്. മേഖലയില്‍ സ്ഥിരം ശല്യക്കാരനായിരുന്നു കൊമ്പന്. പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ന്യൂ അമരമ്പലം റിസര്‍വ് വനമേഖലയോട് ചേര്‍ന്നാണ് ചോളമുണ്ട. കുഴിയില്‍ വീണതല്ല, പ്രായാധിക്യമാവാം മരണകാരണമെന്നാണ് നിഗമനം. ജഡം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഉള്‍ക്കാട്ടില്‍ സംസ്കരിച്ചു.