ഇന്ന് മെയ് ദിനം; തൊഴിലാളികളെ ആദരിക്കാനും തൊഴിലാളി മുന്നേറ്റങ്ങളെ സ്മരിക്കാനുമുള്ള ദിനം
കൊച്ചി : സർവരാജ്യ തൊഴിലാളി ദിനം വിവിധ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ റാലികൾ, പൊതുയോഗം തുടങ്ങിയ പരിപാടികളോടെ ഇന്ന് ആചരിക്കും. എട്ടു മണിക്കൂർ ജോലിസമയം എന്ന അവകാശം നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങളുടെ സ്മരണ പുതുക്കലായാണ് ലോകമെങ്ങും മേയ് ദിനം ആചരിക്കുന്നത്. 20 കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനകൾ സംയുക്തമായി റാലികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ യൂണിയനുകളുടെ നേതാക്കളായ കെ. ചന്ദ്രൻപിള്ള, സി.എൻ. മോഹനൻ, കെ.കെ. അഷറഫ്, ദീപ കെ. രാജൻ, എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, സി.കെ. പരീത്, സി.കെ. മണിശങ്കർ, എം.പി. ഉദയൻ, കെ.എൻ. ഗോപി, ബാബു പോൾ, പ്രസിഡന്റ് പി.എസ്. മോഹനൻ, എ.എ. അൻഷാദ്, എം.ജി. അജി, എം.ബി. സ്യമന്തഭദ്രൻ, എ.ജി. ഉദയകുമാർ, ടിആർ. ബോസ്, പി.വി. ചന്ദ്രബോസ്, സി.ഡി. നന്ദകുമാർ, ടി.ബി. മിനി എന്നിവർ റാലികൾ ഉദ്ഘാടനം ചെയ്യും. യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ മേയ് ദിനാചരണം രാവിലെ 10.30ന് കച്ചേരിപ്പടിയിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ടി. വിമലൻ അദ്ധ്യക്ഷത വഹിക്കും. ദേശീയ വർക്കിംഗ് കമ്മറ്റി അംഗം അഡ്വ.ജെ. കൃഷ്ണകുമാർ സന്ദേശം നൽകും