മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി
തിരുവനന്തപുരം : മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല. മുസ്ലിം ലീഗിന്റെ അടക്കമുള്ളവരുടെ ആവശ്യം സർക്കാർ തള്ളി. ഞായറാഴ്ചയാണ് നിലവിൽ കലണ്ടറിൽ മുഹറം രേഖപ്പെടുത്തിയി ട്ടുള്ളത്. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാകുന്ന തിലാണ് ഈ വർഷം മുഹറം പത്ത് വരുന്നത് ജുലൈ 7 തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എൽ എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സർക്കാർ അവധി ഞായാറാഴ്ചയായതിനാല്‍ തന്നെ തിങ്കളാഴ്ച അവധി ആയിരിക്കുമോയെന്ന സംശയം ഇതിനോടകം തന്നെ സ്വാഭാവികമായും ഉയർന്ന് വന്നിട്ടുണ്ട്. മുഹറം 10 തിങ്കാളാഴ്ച ആയതിനാല്‍ ആ ദിവസം അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടിവി ഇബ്രാഹീം എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയി ട്ടുമുണ്ട്. ‘ചന്ദ്ര മാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്.
സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. എന്നാൽ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫയൽ ജനറൽ അഡ്മിസ്ട്രേഷൻ വിഭാഗത്തിന്റെ പരിഗണനയിലാണ്. ടിവി ഇബ്രാഹീം എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു. മുഹറം അവധി മാറ്റി നിശ്ചിയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസും രംഗത്ത് വന്നിട്ടുണ്ട്. സർക്കാർ കലണ്ടർ പ്രകാരം ഹിജ്റ വർഷം 1447 മുഹറം ഒന്നായി കണക്കാക്കിയിട്ടു ള്ളത് 2025 ജൂൺ 27 ആണ്.എന്നാൽ വിശ്വാസികൾ ചന്ദ്രപിറവിയുടെ അടിസ്ഥാനത്തിലാണ് മാസം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മാസം നിശ്ചയിച്ചപ്പോൾ ജൂൺ 28 നാണ് ഒന്ന് വന്നിട്ടുള്ളത്. വിശ്വാസികൾ പ്രാധാന്യം കൽപ്പിക്കുന്ന മുഹറം 10 വരുന്നത് 2025 ജൂലൈ 7 തിങ്കളാഴ്ചയാണ്.