ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്ക് സന്തോഷ വാർത്തയായി മൂന്നാറിൽ അതിശൈത്യം
മൂന്നാർ : ഏറെ നാളുകൾക്ക് ശേഷം സഞ്ചാരികൾക്ക് സന്തോഷ വാർത്തയായി മൂന്നാറിൽ അതിശൈത്യം. തിങ്കളാഴ്ച പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് ചെണ്ടുവര, മാട്ടുപ്പട്ടി, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് രേഖപ്പെടുത്തി. മൂന്നാഴ്ചക്ക് മുൻപ് മൂന്നാറിൽ താപനില പൂജ്യത്തിലെത്തിയി രുന്നു. മൂന്നാഴ്ചയ്ക്കുശേഷമാണ് ഇവിടെ താപനില വീണ്ടും പൂജ്യത്തി ലെത്തുന്നത്. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങ ളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവിണു. ഇതോടെ ഇവിടേക്ക് വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെ ന്നാണ് സൂചന. ദേവികുളം, നല്ലതണ്ണി, സെവൻമല, എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീണു. ഇതോടെ തണുപ്പാസ്വദിക്കുന്നതിനായി ഒട്ടേറെ വിനോദസഞ്ചാരികളാണ് ഇപ്പോൾ മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിലെ ത്തുന്നത്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴ്ന്നേക്കും.