രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം; ഗ്രാമമേഖലകളില്‍ ബുക്കിങ് കാലയളവ് 45 ദിവസമാക്കി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം. ഗ്രാമമേഖലകളില്‍ ബുക്കിങ് കാലയളവ് 45 ദിവസമാക്കി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നഗരമേഖലകളില്‍ ബുക്കിങ് ഇടവേള 25 ദിവസമാണ്. ബുക്കിങ്ങുകളില്‍ സംസ്ഥാനങ്ങള്‍ മുന്‍ഗണന നിശ്ചയിക്കണം. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റ് വഴികള്‍ തേടുന്നു. ഹോര്‍മൂസ് ഇതര മാര്‍ഗങ്ങളിലൂടെയുള്ള ഊര്‍ജ ഇറക്കുമതി 70 ശതമാനമായി ഉയര്‍ന്നു. ആളുകള്‍ പരിഭ്രാന്തരായി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. പരിഭ്രാന്തി വേണ്ടെന്നും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിദിനം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. വാണിജ്യ സിലണ്ടറുകളില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കു മാണ് മുന്‍ഗണന. കൂടുതല്‍ വാണിജ്യ സിലിണ്ടറുകള്‍ വിപണിയിലിറക്കാന്‍ ശ്രമിക്കും.