ഒൻപത് കാരറ്റ് സ്വർണവും ഇനി ഹാൾമാർക്കിങ്ങിൻ്റെ പരിധിയിൽ
കൊച്ചി : ഒൻപത് കാരറ്റ് സ്വർണവും ഇനി ഹാൾമാർ ക്കിങ്ങിൻ്റെ പരിധിയിൽ. നിലവി ലെ 24, 23, 22, 20, 18, 14 കാരറ്റുകൾക്കാണ് ഹാൾമാർക്കിങ്ങുള്ളത്. വിപണിയിൽ വ്യാപകമായുള്ള 22 കാരറ്റ് സ്വർണത്തിന് 91.6 ശതമാണ് പരിശുദ്ധി. അതേസമയം, 37.5 ശതമാനം സ്വർണ പരിശുദ്ധിയാണ് ഒൻപത് കാരറ്റ് സ്വർണാഭരണങ്ങളിൽ ഉണ്ടാവുക. ബാക്കി ചെമ്പ്, വെള്ളി പോലുള്ള മറ്റ് ലോഹങ്ങളായിരിക്കും. അതിനാൽ ഇത്തരം ആഭരണങ്ങൾക്ക് ബലം കൂടുതലും പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കുറവുമാണ്. കൂടുതൽ കാലം തിളക്കം ലഭിക്കും. നിലവിൽ കേരളത്തിൽ ഒൻപത് കാരറ്റ് സ്വർണം കാര്യമായി വിൽക്കുന്നില്ല. എല്ലാത്തരം ഡിസൈനിലും ഒൻ ദിയാഴ്ച പത് കാരറ്റിൽ മികച്ച ആഭരണങ്ങൾ നിർമിക്കാനാകുമെന്ന് സ്വർണ വ്യാപാരികൾ അറിയിച്ചു. വെള്ളിയാഴ്ചത്തെ നിരക്ക് പ്രകാരം ഒൻപത് കാരറ്റ് സ്വർണം പവന് ഏതാണ്ട് 30,000 രൂപയാണ് വില