ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനവുമായി മലയാളി താരം വിഗ്നേഷ് പുത്തൂര്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനവുമായി മലയാളി താരം വിഗ്നേഷ് പുത്തൂര്‍. സീനിയര്‍ തലത്തില്‍ ഇതുവരെ കേരളത്തെ പ്രതിനിധീകരിച്ചിട്ടില്ലാത്ത 23കാരന് ഐപിഎഎല്‍ അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സഞ്ജു സാംസണിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ പുത്തന്‍ താരമായി ഉയരുകയാണ് ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് വിഗ്നേഷ് കളത്തിലിറങ്ങിയത്. അരങ്ങേറ്റ മല്‍സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. രോഹിത് ശര്‍മക്ക് പകരം ഇംപാക്റ്റ് പ്ലെയറായാണ് വിഗ്നേഷിനെ മുംബൈ ഉപയോഗപ്പെടുത്തിയത്. വിജയിച്ച് കയറിയെങ്കിലും വിഗ്നേഷിന്റെ വരവ് സിഎസ്കെയെ ശരിക്കും വിറപ്പിച്ചു. മികച്ച ഫോമിലായിരുന്ന സിഎസ്കെ നായകന് റുതുരാജ് ഗെയ്ക് വാദിനെ വീഴ്ത്തിയാണ് തുടക്കം. പിന്നാലെ അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തി വിഘ്നേഷ് മലയാളികളുടെ അഭിമാനമായി മാറി.