വിദേശത്ത് തെയ്യംകെട്ടിയ കോലധാരികൾ ക്ഷമാപണം നടത്തി
കണ്ണൂർ : കാവുകളിൽ വിശ്വാസത്തിന്റെയും ഭക്തിയുടെയും ഭാഗമായി ആചാരാനുഷ്ഠാനങ്ങളോടെ കെട്ടിയാടുന്ന തെയ്യങ്ങൾ വിദേശത്ത് കെട്ടിയതിൽ കോലധികാരികൾ ക്ഷമാപണം നടത്തി. കെ.പി. പ്രസൂൺ പെരുവണ്ണാൻ, കെ.പി.രാജൻ പെരുവണ്ണാൻ, ചന്ദ്രൻ പെരുവണ്ണാൻ, ബിജു നടുവിൽ, പി.വിജേഷ് കൂത്തുപറമ്പ് എന്നിവരാണ് പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ക്ഷമാപണം നടത്തിയത്. ബോധപൂർവമല്ലാത്ത ഈ പ്രവൃത്തി വടക്കേമലബാറിലെ തെയ്യവിശ്വാസി സമൂഹത്തിനുണ്ടായ വിഷമങ്ങൾക്ക് ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരം പ്രവൃത്തികൾ ഞങ്ങളുടെ ഭാഗത്തുനിന്ന് ഭാവിയിൽ ഉണ്ടാവില്ലെന്ന് ക്ഷേത്രസ്ഥാനികർക്കും വിശ്വാസികൾക്കും ഉറപ്പ് നൽകുന്നതായും കോലധാരികൾ പറഞ്ഞു.