ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു
by
ZealTv
June 4, 2025
തളിപ്പറമ്പ : ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പനക്കുന്ന് കയറ്റത്തിലാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഗർത്തം രൂപപ്പെട്ടത് കണ്ടെത്തിയത്. ഗർത്തമുണ്ടായ ഭാഗം പോലീസെത്തി പൂർണ്ണമായും ക്ലോസ് ചെയ്തിട്ടുണ്ട്.