മാലിന്യ മുക്ത നവ കേരളം ഹരിത വിദ്യാലയം അധ്യാപകർക്കുള്ള ശില്പശാല നടന്നു
പാപ്പിനിശ്ശേരി : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പാപ്പിനിശ്ശേരി ബി.ആർ.സി. പരിധിയിലുള്ള വിദ്യലയങ്ങളിലെ ഹരിതകേരളം നോഡൽ അധ്യാപകർക്കുള്ള ശില്പശാല 22- 10- 24ന് CHMKS GHSS ൽ വെച്ചു നടന്നു. വളപട്ടണം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ ബ്ലോക്ക് ശുചിത്വമിഷൻ കോഡിനേറ്റർ മോഹനൻ, ഹരിതകേരളം മിഷൻ കോഡിനേറ്റർ സുനിൽ ദത്തൻ, ട്രയിനർ സീമ സി, സി.ആർ സി.സി രംന രാഘവൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ബി.പി.സി പ്രകാശൻ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ആശംസയും ട്രയിനർ സന്തോഷ് നന്ദിയും പറഞ്ഞു.