കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് സംശയം തോന്നുന്നതാണ് കേന്ദ്രബജറ്റെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ
തളിപ്പറമ്പ : കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് സംശയം തോന്നുന്നതാണ് കേന്ദ്രബജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം നൽകാമെന്നാണ് മന്ത്രി ജോർജ്ജ് കുര്യൻ പറയുന്നത്. ഏത് പ്രതിസന്ധി ഉണ്ടായാലും കേരളം മുന്നോട്ടു തന്നെ പോകുമെന്നും കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.