അരോളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ കെ.വി.അശോകൻ നിര്യാതനായി
കണ്ണൂർ : അരോളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ കെ.വി.അശോകൻ (48) അന്തരിച്ചു. കല്യാശ്ശേരി കണ്ണപുരം സ്വദേശിയായിരുന്ന ഇദ്ദേഹം കീച്ചേരിയിലാണ് ഇപ്പോൾ താമസം. പിതാവ് പരേതനായ കെ.പി.ഗോപാലൻ. മാതാവ് പരേതയായ കെ.വി.മീനാക്ഷി. ഭാര്യ ഷൈജലത കെ.പി. മകൻ ആദിത്യ അശോക്. സഹോദരങ്ങൾ പരേതനായ കെ.വി.പ്രേമൻ, കെ.വി.സുരേന്ദ്രൻ, കെ.വി.ഉണ്ണികൃഷ്ണൻ, പരേതനായ കെ.വി.പ്രദീപൻ, കെ.വി.പ്രേമജ ശവസംസ്ക്കാരം 13 ന് ഉച്ചയ്ക്ക് 2.00 ന് സമുദായ ശ്മശാനത്തിൽ നടക്കും