രണ്ടര വർഷം മുമ്പ് കോടികൾ വിലമതിക്കുന്ന രത്നക്കല്ലുകൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ
തളിപ്പറമ്പ : രണ്ടര വർഷം മുമ്പ് കോടികൾ വിലമതിക്കുന്ന രത്നക്കല്ലുകൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുകുന്ന് തെക്കുമ്പാട്ടെ എം. കലേഷ്(36), ചെറുകുന്ന് ആയിരം തെങ്ങിലെ പി.പി രാഹുല്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്(70) എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കംവരുന്ന അക്വാ മറൈന്‍ എന്ന പേരിലുള്ള രത്നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന ബാഗാണ് ബൈക്കിലെത്തി യ സംഘം തട്ടിയെടുത്തത്. 2023 ജനുവരി 7 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.